കോട്ടയം: മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്ത്തുന്നത് സംബവന്ധിച്ച് സര്ക്കാര് തലത്തില് നടപടികള് കൈകൊള്ളമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പരിഗണിക്കാനാവില്ലെന്ന് അഡീഷണല് ചീഫ് സെക്രട്ടറി അറിയിച്ചു. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിമിതികള് ചൂണ്ടികാണിച്ചും താലൂക്ക് ആശുപത്രിയായി ഉയര്ത്തണമെന്നാവശ്യപ്പെട്ടും കേരളാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറിയായ അജീഷ് വേലനിലം മനുഷ്യാവകാശ കമ്മീഷനില് ഹര്ജി നല്കുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാല് പദവിയുയര്ത്തുന്നതിലുപരി ആരോഗ്യസ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി ആര്ദ്രം പദ്ധതിയില് ഉള്പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനം നടത്തി രോഗീസൗഹൃദമാക്കുന്നതിനാണ് സര്ക്കാര് Read More…
Author: editor
പഴേട്ട് ജോമി ജോർജ് നിര്യാതനായി
അമ്പാറനിരപ്പേൽ: പഴേട്ട് ജോമി ജോർജ് (47): അന്തരിച്ചു. ഭാര്യ സ്മിത ജോമി വയല നിരവത്ത് കുടുംബാംഗം. മക്കൾ: ആൽബി ജോമി (ആസ്ട്രേലിയ), ഏബൽ ജോമി (വിദ്യാർത്ഥി, സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തറ). മൃതദേഹം നാളെ (20/11/2025) വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വെളളിയാഴ്ച (21/11/2025) 2.30 ന് വീട്ടിൽ അരംഭിച്ച് അമ്പാറ സെന്റ് ജോസഫ് പള്ളിയിൽ. പരേതൻ തിടനാട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും യു ടെക്ക് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പാർട്ണറും ആണ്.
ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷനിൽ ബിന്ദു സെബാസ്റ്റ്യൻ യു. ഡി. എഫ്. സ്ഥാനാർഥി
ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ ഡിവിഷനായ തലനാട് ഡിവിഷനിൽ യു. ഡി. എഫ്. സ്ഥാനാർഥിയായി ബിന്ദു സെബാസ്റ്റ്യൻ മത്സരിക്കും. മൂന്നിലവ് സ്വദേശിനിയാണ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മൂന്നിലവ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്. മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്. മൂന്നിലവ് നെടുങ്കല്ലുങ്കൽ കുടുംബാംഗമാണ്. ഭർത്താവ് ജോസ് (സെബാസ്റ്റ്യൻ ). മക്കൾ അനിറ്റാമോൾ സെബാസ്റ്റ്യൻ, ലെന സെബാസ്റ്റ്യൻ.
തലനാട് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു
തലനാട് പഞ്ചായത്ത് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. പാറനാനിക്കൽ ജസ്റ്റിൻ (53) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിൽ നിൽക്കുമ്പോൾ കടന്നൽ ആക്രമിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ ഓടി സമീപത്തുള്ള വീട്ടിലെത്തി. ആദ്യം തലനാട് ആശുപത്രിയിലും തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.
കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി
പാലാ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുതിപ്പു നേടുവാൻ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രചാരണത്തിന് കേരള കോൺ (എം) തുടക്കം തുടക്കം കുറിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) എൽ.ഡി.എഫിൻ്റെ ഭാഗമായി കോട്ടയം ജില്ലയുടെ രാഷ്ടീയ ചിത്രം മാറ്റിയെഴുതിയത് മാറ്റമില്ലാതെ നിലനിർത്തുവാൻ സർവ്വ സജ്ജമായാണ് കേരള കോൺ (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്ന പത്ത് സ്ഥാനാർത്ഥികളേയും പാർട്ടി ചെയർമാൻ കൂടിയ ജോസ് കെ.മാണി Read More…
തീക്കോയിൽ UDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ടൗണിൽ UDF ഇലക്ഷൻ കമ്മിറ്റി ഓഫീസും പ്രവർത്തനം ആരംഭിച്ചു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ 14 വാർഡു കളിലേക്കും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും യു.ഡി.ഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തീക്കോയി ടൗണിൽ പുറപ്പന്താനം ബിൽഡിംഗ്സിൽ യു ഡി ഫ് ഇലക്ഷൻ ഓഫീസിൽ നടന്ന കൺവൻഷനിൽ ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. യുഡിഫ് ന്റെ മണ്ഡലം ചെയർമാൻ ശ്രീ ജോയി മാത്യു പൊട്ടനാനിയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് Adv സധീഷ്കുമാർ ഇലക്ഷൻ കമ്മിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു. യുഡിഫ് സ്ഥാനാർഥികളെ കെപിസിസി മെമ്പർ ശ്രീ തോമസ് കല്ലാട ൻ Read More…
രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു
രാമപുരം: വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക പരിജ്ഞാനവും വർധിപ്പിക്കുന്നതിനായി രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. NSDC പാർട്ണറായ കെൽട്രോണിന്റെ സഹകരണത്തോടെ ബ്യൂട്ടി ആന്റ് വെൽനെസ് കോഴ്സാണ് സെന്ററിൽ ആരംഭിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. കൂടാതെ നാല് വർഷ ഓണേഴ്സ് ഡിഗ്രി വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന്റെ ഭാഗമായി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ 3 ക്രെഡിറ്റ് പോയിന്റ് കൂടി ലഭിക്കുന്നതാണ്. സ്കിൽ ഡെവലപ്പ്മെന്റ് Read More…
സൗജന്യ എച്ച്ബിഎ1സി മെഡിക്കൽ ക്യാമ്പ് പാലായിൽ
പാലാ: പാലാ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ (പാലാ ഹെഡ്പോസ്റ്റ് ഓഫീസിനു എതിർവശം) സൗജന്യ എച്ച്ബിഎ1സി മെഡിക്കൽ ക്യാമ്പ് 21 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ നടത്തും. ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം ലഭിക്കുക. രജിസ്ട്രേഷനായി വിളിക്കേണ്ട ഫോൺ നമ്പർ. 7907742620.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. മധ്യ- തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന Read More…
ഈരാറ്റുപേട്ട നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി കെ.ഇ.എ.ഖാദറിനെ നിയമിച്ചു
ഈരാറ്റുപേട്ട: നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി.കെ.ഇ.എ.ഖാദറിനെ നിയമിച്ചതായി ജില്ലാ യു ഡി.എഫ് കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അറിയിച്ചു. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, വീക്ഷണം, പ്രാദേശിക ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.











