crime

കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം, പിതാവുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അച്ഛന് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനായിരുന്നു ശ്രമം. ഇയാൾ അസം സ്വദേശിയാണ്.

ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിന്‍റെ അമ്മയ്ക്ക് കുഞ്ഞിനെ വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *