അരുവിത്തുറ :ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിലും അരുവിത്തുറ വല്യച്ചൻ മലയിലും വിപുലമായ നാല്പതാം വെള്ളിആചരണങ്ങൾ നടന്നു.
രാവിലെ 9.30 നും, 11ന് പാലാ രൂപത ഡി.സി.എം.എസ്സിന്റെ ആഭിമുഖ്യത്തിലും വൈകിട്ട് 5. 15 നും ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടുകൂടിയ കുരിശിൻ്റെ വഴി വല്യച്ചൻ മലയിലേക്ക് നടന്നു.
രാവിലെ എട്ടു മുതൽ വല്യച്ചൻ മലയിൽ എത്തിയ തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണവും ഒരുക്കിയിരുന്നു നാല്പതാം വെള്ളിയാഴ്ച വൈകുന്നേരത്തെ തിരുകർമ്മങ്ങളോട് അനുബന്ധിച്ച് കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന അരുവിത്തുറ വല്യച്ചൻ മലയുടെ രാജശില്പി റവ. ഫാ.തോമസ് ഓലിക്കലിനെ ആദരിച്ചു.
മോൺ. റവ. ഫാ സെബാസ്റ്റ്യൻ വേത്താനത്ത് വല്യച്ചൻ മലയിൽ സന്ദേശം നൽകി.പതിനായിരങ്ങളാണ് വല്യച്ചൻ മറിയിൽ നടന്ന നാല്പതാംപള്ളി ആചരണങ്ങളിൽ പങ്കെടുത്തത്.





