അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ. സംഗീത.എസ് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോബിൻ തോമസ് , അധ്യാപിക അനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ 2024 -25 അധ്യായന വർഷത്തെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ക്യാമ്പസിൽ നടന്നു . പ്രശസ്ത യുവ സംഗീതജ്ഞൻ ഹന്നാൻ ഷാ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫസർ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ സ്റ്റാഫ് കോഡിനേറ്റർ ഡോ.ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർമാൻ ജിത്തു വിനു, യൂണിയൻ Read More…
അരുവിത്തുറ :കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായി 30ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള ‘പ്രയുക്തി 2025’ ഈ മാസം 25 ആം തിയതി ശനിയാഴ്ച കോളേജിൽ വച്ച് നടത്തുന്നു. പ്ലസ് ടു, ഡിപ്ലോമ ,ഡിഗ്രി, പി ജി തുടങ്ങി വിദ്യാഭ്യാസ യോഗ്യത ഉള്ള 40 വയസിൽ താഴെ പ്രായമുള്ള യുവജനങ്ങൾക്ക് വിവിധ കമ്പനി കളിൽ ഇന്റർവ്യൂ വിൽ പങ്കെടുത്ത് ജോലി നേടാവുന്നതാണ്. ബാങ്കിംഗ്, ഫിനാൻസ് , Read More…