aruvithura

അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെയും ഗവൺമെൻറ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെന്റിൻ്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ സ്വയംതൊഴിൽ പരിശീലന ക്യാമ്പ് ആരംഭിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ബി ഐ ആർ എസ് ഇ ടി ഐ ഡയറക്ടർ ശ്രീമതി മിനി സൂസൻ വർഗീസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

കൊമേഴ്സ് വിഭാഗം മേധാവി ശ്രീമതി ഷെറിൻ എലിസബത്ത് ജോൺ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ശ്രീ വി.കെ സുരേഷ് , ഐ ക്യു എ സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ് ,നാക്ക് കോഡിനേറ്റർ ഡോ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.14 ദിവസം നീണ്ടുനിൽക്കുന്ന കളരിയിൽ പേപ്പർ ക്യാരിബാഗികളുടെ നിർമാണമാണ് പരിശീലിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *