അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കെമിസ്ട്രി അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും കെമിസ്ട്രി വിഭാഗത്തിലെ പൂർവ്വ അദ്ധ്യാപകർ ഏർപ്പെടുത്തിയ എൻഡോൺ മെൻ്റ് അവാർഡുകളുടെ വിതരണവും നടന്നു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ സെൻ്റ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സണ്ണി കുര്യാക്കോസ് അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എൻഡോൺമെൻ്റുകളുടെ വിതരണവും നിർവഹിച്ചു.
ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് അസോസിയേഷൻ കോഡിനേറ്റർ ഡോ മഞ്ചു മോൾ മാത്യു അസോസിയേഷൻ പ്രസിഡൻ്റ് റിയോൺ ജോസ് എന്നിവർ സംസാരിച്ചു.