അരുവിത്തുറ: അരുവിത്തുറ സൺഡേ സ്കൂൾ ചെറുപുഷ്പ മിഷൻലീഗിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
അരുവിത്തുറ സൺഡേ സ്കൂളിലെ കുട്ടികൾ CML ഭവന സന്ദർശനത്തിന്റെ ഭാഗമായി അധ്യാപകരോടൊപ്പം ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് സംഭാവനകൾ സമാഹരിച്ചാണ് ഭവനം നിർമ്മിച്ചത്. പെരുന്നിലം ഭാഗത്ത് ചെറുവള്ളിൽ ജോർജ് ചേട്ടനാണ് വീടുവയ്ക്കുന്നതിനുള്ള സ്ഥലം സൗജന്യമായി നൽകിയത്.
ഇന്നലെ നടന്ന വെഞ്ചിരിപ്പ് കർമ്മത്തിൽ അരുവിത്തുറ പള്ളി വികാരി വെരി.റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സൺഡേസ്കൂൾ – CML രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, സൺഡേ സ്കൂൾ മുൻ ഡയറക്ടർ ഫാ. ജോയൽ കദളിയിൽ,സൺഡേ സ്കൂൾ ഡയറക്ടർ ഫാ.ഗോഡ്സൺ ചെങ്ങഴശ്ശേരിൽ, കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട്, ഫാ. ജോയൽ കുഴിവേലിത്തടത്തിൽ തുടങ്ങിയവർ സഹകാർമ്മികരായിരുന്നു.
ഹെഡ്മാസ്റ്റർ ഷാജു കുന്നയ്ക്കാട്ട്, സെക്രട്ടറി സി. റീന SABS, CML പ്രസിഡണ്ട് ജോണി മുണ്ടമറ്റം, സി. റോസ്മിത FCC, സി. റാണിറ്റ് SABS, സി. റോസ് മേരി DST, ജയ്സൺ കൊട്ടുകാപ്പള്ളിൽ, ബേബി പുളിക്കൽ, മധു ആഴാത്ത്, ജോബിൻ തട്ടാംപറമ്പിൽ, ജോൺസൺ ചെറുവള്ളിൽ,ജോബി അലക്സ് ആലക്കപ്പറമ്പിൽ,ബിനോയി വലിയവീട്ടിൽ,ലിജോ കണ്ടത്തിൻകര, ജെയിൻ കരിമ്പനക്കൽ,സിജി ലുക്സൺ പടന്നമാക്കൽ,റോസ്മി മണ്ണാറാത്ത്,
ജോസ്ന കരിമ്പനക്കൽ കൈക്കാരന്മാരായ റോബിൻ ചന്ദ്രൻകുന്നേൽ, റോയി പള്ളിപ്പറമ്പിൽ, നിർമ്മാണ കമ്മിറ്റി അംഗങ്ങളായ ജോജോ പ്ലാത്തോട്ടം, ജയ്സൺ അരീപ്ലാക്കൽ,ആൻഡ്രൂസ് തെക്കെകണ്ടത്തിൽ,ജോജി തടിക്കൽ,കുഞ്ഞുമോൻ കിഴവഞ്ചിയിൽ,സൺഡേ സ്കൂൾ അധ്യാപകർ,ബഹു. സിസ്റ്റേഴ്സ്, മിഷൻ ലീഗ് ഭാരവാഹികൾ, സൺഡേ സ്കൂൾ ലീഡേഴ്സ് തുടങ്ങിയവർ നിർമ്മാണ പ്രവർത്തനങ്ങൾക്കും വെഞ്ചിരിപ്പ് കർമ്മങ്ങൾക്കും നേതൃത്വം നൽകി.
നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായവർ, സംഭാവന നൽകിയവർ എന്നിവർക്ക് ചടങ്ങിൽ നന്ദി അറിയിച്ചു.





