കാഞ്ഞിരപ്പള്ളി:കാട്ടടിയിൽ പരേതനായ ജോസഫിൻ്റ (അപ്പി) ഭാര്യ അച്ചാമ്മ ജോസഫ് (അന്നക്കുട്ടി- 76) നിര്യാതയായി. പരേത തെക്കെമല വേലനാത്ത് കുംടുംബാംഗമാണ്. മൃത സംസ്കാര ശൂശ്രൂഷകൾ നാളെ (13/12/2024) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് അഞ്ചലിപ്പ സെൻ്റ് പയസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജാൻസി, ജോൺസൺ (ജോമോൻ) ജിൻസി. മരുമകൻ: രഞ്ചൻ. കൊച്ചു മക്കൾ: ജോസ്ന, അഡോൺ.
പാലാ: ഇന്നലെ നിര്യാതനായ ഡോ. ഷാജു സെബാസ്റ്റ്യൻ കപ്പലുമാക്കലിൻ്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച) 4 ന് പാലാക്കാട് പള്ളിയിൽ നടക്കും. രാവിലെ 8 ന് പാലാക്കാട്ടുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.
ചേർപ്പുങ്കൽ: സിഎംസി മഠാംഗമായ സിസ്റ്റർ ഫ്ലവർ (82) അന്തരിച്ചു. പ്ലാശനാൽ നെല്ലുവേലിൽ പരേതരായ ഫിലിപ്പ്, ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നമ്മ മാത്യു (ലീലമ്മ) മൂലയിൽതോട്ടത്തിൽ മൂന്നാനി, ഏലിയാമ്മ ജോർജ് (തങ്കമ്മ) തെക്കുംവേലിൽ കുറവിലങ്ങാട്, എൻ.പി. തോമസ് (ജോസ്) നെല്ലുവേലിൽ പ്ലാശനാൽ, പരേതനായ എൻ.പി. ജോസഫ് നെല്ലുവേലിൽ പ്ലാശനാൽ. സംസ്കാരം നാളെ (ഞായറാഴ്ച) ഞായറാഴ്ച രണ്ടിന് ചേർപ്പുങ്കൽ സിഎംസി മഠത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറാന പള്ളി സെമിത്തേരിയിൽ.