പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, പുലരി പുരുഷ സ്വാശ്രയ സംഘം, സായൂജ്യം വയോജന ക്ലബ്ബ് സംയുക്തമായി ലഹരി വിരുദ്ധ ജനകീയ സദസ് നാളെ 5.30 ന് പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നടക്കും.
പൂഞ്ഞാർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പ്രെറ്റീ രാജ് സദസ് ഉദ്ഘാടനം ചെയ്യും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ജിസ് ജോസഫ്,

ജില്ലാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖല കമ്മറ്റി പ്രസിഡൻ്റ് ബിന്ദു സുരേന്ദ്രൻ, മേഖല കമ്മറ്റി സെക്രട്ടറി നിഷ സാനു, പുലരി പുരുഷ സ്വാശ്രയ സംഘം സെക്രട്ടറി പി.ജി പ്രമോദ് കുമാർ എന്നിവർ സംസാരിക്കും.