പൂഞ്ഞാർ : കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ലഹരി വിരുദ്ധ ദിനാചാരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ദിനാചാരണത്തോട് അനുബന്ധിച്ച് ക്യാമ്പസ്സിൽ മെഗാ സിഗ്ന്നേച്ചർ ക്യാമ്പയിൻ നടത്തി.
ബഹു : മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ ഓൺലൈൻ ആയി കോളേജിലെ എല്ലാ വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്തു.
കാര്യപരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എം വി രാജേഷ്, കോളേജ് ഡീൻ ശ്രീമതി ഡോക്ടർ ആനി ജൂലി ജോസഫ്, കോളേജ് എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ ആർച്ച രാജേഷ് എന്നിവർ നേതൃത്വം കൊടുത്തു.