പൂഞ്ഞാർ : വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് (90 )നിര്യാതയായി. പരേത തീക്കോയി തട്ടാംപറമ്പിൽ കുടുംബാംഗം. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 8 മണിക്ക് വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.
പാലാ: കാപ്പിൽ ജെസി സക്കറിയാസ് (60) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ളാലം സെന്റ് മേരീസ് പഴയപള്ളിയിൽ. അമ്പാറ മാറാമറ്റം (കുളത്തിങ്കൽ) കുടുംബാംഗമാണ്. ഭർത്താവ്: കെ.എസ്.സക്കറിയാസ്. മക്കൾ: ജോർഡി കാപ്പൻ, അനിറ്റ മരിയ കാപ്പൻ. മരുമക്കൾ: ഹെലൻ ജോഷി നമ്പുടാകത്ത് അരുവിത്തുറ, സിജു ജോസ് ആലയ്ക്കാപറമ്പിൽ കുന്നോന്നി.
ഈരാറ്റുപേട്ട: കടുവാമുഴി വാലേപ്പറമ്പിൽ ചാർളി വി. ജെ. (61) നിര്യാതനായി. ഭൗതീകശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (23-12-2024)തിങ്കളാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.