കാഞ്ഞിരപ്പള്ളി: നെല്ലാകുന്നിൽ മിലൻ പോൾ (ജോസഫ്, 17) മൃതശരീരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് . ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കൊണ്ടുവരും. അതിന് ശേഷം മൃതശരീരം ഭവനത്തിലേക്ക് കൊണ്ടു പോകും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13-02-2024) രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
ഈരാറ്റുപേട്ട: മറ്റയ്ക്കാട് മാളി കേയ്ക്കൽ സൈയ്തുമുഹമ്മദ് (84) നിര്യതനായി.. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഐഷ (പഴയം പള്ളിൽ കുടുംബാംഗം). മക്കൾ: ബാത്തിഷ , നൗഷാദ്, ഷെനീർ ,ബഷീറ, ഷാമില, സാജിദ. മരുമക്കൾ: റംല, ഷീജ, നെജി, അഷറഫ്, റഷീദ്, പരേതനായ മജീദ്.
മൂലെച്ചാലിൽ ത്രേസ്യാമ്മ തോമസ് (അച്ചാമ്മ, 92) അന്തരിച്ചു. സംസ്കാരം ഇന്ന് ( ചൊവ്വ) വൈകിട്ട് മൂന്നിന് വീട്ടിൽ ആരംഭിച്ച് മണിയംകുളം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ എം എ തോമസ്. മക്കൾ :ജോസുകുട്ടി, ബാബുകുട്ടി, വത്സമ്മ, ഗ്രേസി, ലാലി, റെജി. മരുമക്കൾ : തെയ്യമ്മ മൂശാരിപറമ്പിൽ (ചെന്നാട് ), ജെയ്സാമ്മ മുതുപ്പുന്നയ്ക്കൽ (പ്ലാശനാൽ ), തോമാച്ചൻ അരിമറ്റത്തിൽ (ഇടമറ്റം) , മാത്യു ജോസ് പുരയിടത്തിമാട്ടേൽ( വാര്യനിക്കാട് ) , വിൽസൺ ചെമ്പനംതടത്തിൽ( കുറവിലങ്ങാട് ), Read More…