തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പാരാമെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയും കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 20 ന് വൈകിട്ടു നാലിന് മുമ്പായി മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം ,തലനാട് പി .ഒ 686580 എന്ന വിലാസത്തിൽ ലഭിക്കണം.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഒക്ടോബർ 26നു സെന്റ് ഡൊമിനിക്സ് കോളേജ് ക്യാമ്പസിൽ നിയുക്തി 2024 തൊഴിൽമേള സംഘടിപ്പിക്കും. വിവിധ തസ്തികകളിലായി ആയിരത്തിഅഞ്ഞൂറോളം തൊഴിൽ അവസരങ്ങൾ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ സൗജന്യം. job fairരാവിലെ ഒൻപതുമണി മുതലാണ് മേള. 18-40 വയസ്സ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്, നഴ്സിംഗ്, ബിരുദം, ബിരുദാനന്തരബിരുദം, തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും, പരീക്ഷ ഫലം Read More…
പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കിടങ്ങൂർ പഞ്ചായത്തിലെ അങ്കണവാടിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിൽ സ്ഥിരനിയമനത്തിനായി കിടങ്ങൂർ പഞ്ചായത്തിലെ സ്ഥിരംതാമസക്കാരയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. യോഗ്യതയുള്ള വനിതകളാകണം അപേക്ഷകർ. ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നവരും എസ്.എസ്.എൽ.സി. പാസാകാത്തവരും ആകണം. പ്രായപരിധി 18-46. മുമ്പ് അപേക്ഷിച്ചവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രായപരിധിയിൽ മൂന്നുവയസ്സ് ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ്സ് പാമ്പാടി പ്രോജക്ടിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ എട്ടുമുതൽ ഒക്ടോബർ 23 വൈകിട്ട് അഞ്ചുമണി Read More…