കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസ്സായിരുന്നു. ജോസഫ് വിഭാഗത്തിൻ്റെ ഉന്നതാധികാരസമിതി അംഗമായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2021 ൽ മന്ത്രി വി.എൻ വാസവനെതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.
പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്എസ്എസ് റിട്ട. പ്രധാനാധ്യാപകൻ ഈരൂരിക്കൽ ഇ.എം.ദേവസ്യ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: രാമപുരം പള്ളിവാതുക്കൽ ത്രേസ്യാമ്മ. മക്കൾ: ഷേർലി, ഷാലറ്റ്, ഷിബി (തലപ്പുലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഷോബിൻ. മരുമക്കൾ: ജോസ് പ്ലാശനാൽ കടനാട് (ഗ്രാമപ്പഞ്ചായത്തംഗം കടനാട്), ജോർജ് വെള്ളാങ്കൽ രണ്ടാർ (മൂവാറ്റുപുഴ), സജിമോൾ കൊച്ചുകരോട്ട് കെഴുവംകുളം (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാൽ), ഷാനി എടേട്ട് (പാലാ).
അരുവിത്തുറ: വെയിൽ കാണാംപാറ പുത്തൻവീട്ടിൽ പി.സി.തോമസ് (തൊമ്മച്ചൻ-94) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (14/ 02/ 2025) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: വിലങ്ങാട് ചൂരപൊയ്കയിൽ പരേതയായ അന്നമ്മ. മക്കൾ: സിസ്റ്റർ ടെസില്ല തോമസ് (റാർ), സിസ്റ്റർ മരീന (കാഞ്ഞിരത്താനം), പി.ടി.ജയിംസ് (റിട്ട. സ്റ്റാഫ് സെന്റ് ജോർജ് കോളജ് അരുവിത്തുറ), ജോയി തോമസ്, ടോമി തോമസ്, സജി പി.തോമസ്. മരുമക്കൾ: മേരിക്കുട്ടി ജയിംസ് Read More…