കടപ്ലാമറ്റം : ചേർപ്പുങ്കൽ ഫോറോനയിലെ അൾത്താര ബാലമ്മാരുടെ സംഗമം ദക് യൂസാ കടപ്ലാമറ്റം സെന്റ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.പ്രസ്‌തുത യോഗത്തിൽ റോയി വർഗീസ് കുളങ്ങര അധ്യക്ഷസ്ഥാനം വഹിച്ചു.മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
ഇടവക വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, സഹ.വികാരി ഫാ.ജോൺ കുറ്റാരപ്പള്ളി, മേഖല ഡയറക്ടർ ഫാ .തോമസ് പരിയാരത്ത് വൈസ് ഡയറക്ടർ സി.ട്രിനിറ്റ CMC എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. ചേർപ്പുങ്കൽ ഫൊറോനയിലെ 15 ഇടവകകളിൽ നിന്നും 200 ലധികം കുട്ടികൾ പങ്കെടുത്തു.
വിശുദ്ധീകരിക്കുക എന്നതാണ് ദക് യൂസയുടെ അർത്ഥം. ഉദ്ഘാടന ചടങ്ങിനു ശേഷം ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിലെ പ്രൊഫസർ ഫാ. വിൻസെൻ്റ് മൂങ്ങാമാക്കൽ കുട്ടികൾക്കായി ക്ലാസ്സ് നയിച്ചു.