അൽഫോൻസാഗിരി ദൈവാലയത്തിൽ പ്രധാന തിരുനാളിന് സമാപനം കുറിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പാലാ കിഴതടിയൂർ സെന്റ് ജോസഫ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. മാത്യു വെണ്ണായിപ്പള്ളിൽ മുഖ്യകാർമ്മികനായി.
പാലാ രൂപത പ്രോട്ടോ സിഞ്ചെലൂസ് വെരി റവ. ഫാ. ജോസഫ് തടത്തിൽ ദിവ്യബലി മധ്യേ വചന സന്ദേശം നൽകി . ദിവ്യബലിക്ക് ശേഷം വിവിധ വാദ്യമെളങ്ങളുടെ അകമ്പടിയോടുകൂടി ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ദൈവാലയത്തിൽ നിന്നും ആരംഭിച്ചു.
വിവിധ പന്തലുകളിൽ ബഹുമാനപ്പെട്ട വൈദികരായ റവ. ഫാ. ജയിംസ് ആണ്ടാശ്ശേരി, റവ. ഫാ. മൈക്കിൾ തോട്ടുങ്കൽ, റവ. ഫാ ജോമിഷ് തോണ്ണക്കര എന്നിവർ ലദീഞ്ഞിന് കാർമ്മികത്വം വഹിച്ചു.
ജാതിമതഭേദമന്യേ പ്രദേശവാസികൾ ഒന്നാകെ അച്ചടക്കത്തോടെ ഭക്തിനിർഭരമായി തിരുനാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. പ്രദക്ഷിണം കടന്നുപോയ വീഥികളിൽ എല്ലാവരും ഭവനങ്ങളും പരിസരങ്ങളും ദീപാലംകാരത്താൽ മനോഹരമാക്കി.
തിരുനാൾ പ്രദക്ഷിണം പ്രദേശവാസികൾക്ക് ഒരു ദിവ്യാനുഭവം പകർന്നു. 10:00 മണിയോടുകൂടി പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തുകയും ബഹുമാനപ്പെട്ട റവ. ഫാ. ജോമിഷ് തോണക്കര സമാപന ആശിർവാദം നൽകുകയും ചെയ്തു.
അതിനുശേഷം സ്നേഹ വിരുന്നോടുകൂടി ഈ വർഷത്തെ പ്രൗഢഗംഭീരമായ തിരുനാളിന് സമാപനം കുറിച്ചു. ഇടവക വികാരി ബഹുമാനപ്പെട്ട ജോൺ കുറ്റാരപ്പള്ളിൽ അച്ചൻ്റെ നേതൃപാടവത്തിൽ ഇടവക ജനങ്ങളും പ്രദേശവാസികളും ഒന്നാകെ തിരുനാൾ ആഘോഷം മനോഹരമാക്കി.





