ഈരാറ്റുപേട്ട: ഈ വർഷം പത്താം ക്ലാസ് പാസായ വിദ്യാർഥികളെ ആദരിച്ച് അൽ മനാർ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അനസ് മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമന്റോ സമ്മാനിച്ചു.
ഐ.ജി.ടി ചെയർമാൻ എ.എം.എ. സമദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റസിയ വി.എ സ്വാഗതം പറഞ്ഞു. അക്കാദമിക് കൺവീനർ അവിനാശ് മൂസ, പി.ടി.എ പ്രസിഡന്റ് അൻവർ അലിയാർ, എം.പി.ടി.എ പ്രസിഡന്റ് റസീന ജാഫർ, അക്കാദമിക് കോർഡിനേറ്റർ ജുഫിൻ ഹാഷിം എന്നിവർ ആശംസ നേർന്നു. വൈസ് പ്രിൻസിപ്പൽ മിനി അജയ് നന്ദി പറഞ്ഞു.