എരുമേലി: ഈ തീർത്ഥാടനകാലത്ത് ശബരിമല ദർശനം നടത്തിയതിൽ ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി എരുമേലി സ്വദേശിനിയായ അളകനന്ദ. 18 ന് രാവിലെയാണ് അളകനന്ദ ശബരിമലയിൽ ദർശനം നടത്തിയത്.
അഞ്ചുമാസം പ്രായമായപ്പോൾ ഗുരുവായൂരമ്പലത്തിൽ ചോറുകൊടുപ്പ് ചടങ്ങ് നടത്തി. മാലയിട്ട് ആറാം മാസത്തിൽ ശബരിമല ദർശനം നടത്തി . എൻ സി പി (എസ് )പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജന്റെയും ദിവ്യ ഉണ്ണിരാജേന്റെയും മകളാണ് അളകനന്ദ.

40 ദിവസം പ്രായമായപ്പോൾ ആധാർ കാർഡ് നേടി ഭാരതീയ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പ്രധാനമന്ത്രി സുകന്യ സമൃധി യോജന അക്കൗണ്ടിനു ഉടമ കുട്ടികൂടിയാണ് അളകനന്ദ.