ലയൻസ് ക്ലബ് ഓഫ് വൈക്കം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വൈക്കം വലിയ വിലയിലെ ട്രാഫിക് ഐലന്റിൽ ക്രമീകരിച്ച ഐ ലവ് വൈക്കം പ്രോജക്ട് എംഎൽഎ സി കെ ആശ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് മുഖ്യപ്രഭാഷണത്തിൽ ഈ വർഷത്തെ ഭവന നിർമാണം, സ്കൂൾ വാട്ടർ പ്യൂരിഫയർ, ഡയാലിസിസ് കിറ്റ്, ഡയബറ്റിക് കാർഡ് മരുന്ന് വാങ്ങുന്നതിനുള്ള, സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട തുടങ്ങിയ ലയൺസ് ക്ലബ്ബിന്റെ പ്രോജക്ടുകൾ അവതരിപ്പിച്ചു. Read More…
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽസമഗ്ര ശിക്ഷ കേരളയും,കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകശാലയും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ലാബുകളാണ് ക്രിയേറ്റീവ് കോർണർ. കുട്ടികളുടെ നൈപുണി വികസനവും തൊഴിൽ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ഉള്ള ധാരണ രൂപീകരണവും പൊതു വിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ ഇത്തരത്തിൽ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും ഈ പദ്ധതിക്കായി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അനുവദിച്ച എകസ്കൂൾ ആണ്. പ്ലബിങ്,വയറിംഗ് LED Read More…
വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ കാരുണ്യ ദിനാചരണത്തോടനുബന്ധിച്ച് രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിലേക്ക് നടത്തിയ കാരുണ്യ യാത്ര നവ്യാനുഭവമായി. ഇടവകയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 150 ഓളം ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രഥമ കാരുണ്യ യാത്ര നടത്തിയത്.”വിശക്കുന്നവനുമായി നിൻ്റെ അപ്പം പങ്കിടുക .നഗ്നനുമായി നിൻ്റെ വസ്ത്രവും . മിച്ചമുള്ളത് ദാനം ചെയ്യുക”( തോബിത്ത് 4: 16).എന്ന വചനം അന്വർത്ഥമാക്കുന്ന യാത്രയായിരുന്നു. കുഞ്ഞച്ചൻ മിഷനറിഭവനിലെ നൂറോളം അന്തേവാസികളെ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ സമ്മാനിക്കുകയും ചെയ്തു. Read More…