kanjirappalli

അഡ്വ.വസന്ത് തെങ്ങുംപള്ളിക്ക് ടാലൻ്റ് ഹണ്ടിൽ രണ്ടാം സ്ഥാനം

കാഞ്ഞിരപ്പള്ളി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മറ്റി ബീഹാറിൽ സംഘടിപ്പിച്ച ടാലൻ്റ് ഹണ്ടിൽ കേരളത്തിൽ കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശി അഡ്വ: വസന്ത് സിറിയക്ക് തെങ്ങുംപള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒന്നാം സ്ഥാനം ആസ്സാം സ്വദേശിയ്ക്കാണ് ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മത്സരത്തിനുശേഷം ദക്ഷിണേന്ത്യൻ മത്സരവും സ്ക്രിനിംഗും വിജയിച്ചാണ് വസന്ത് രണ്ടാം സ്ഥാനത്തെത്തുന്നത്.

മുൻ കേന്ദ്രമന്ത്രിമാരായ ജയറാം രമേഷ്, പവൻ രേഖ, സുപ്രിയ ഷിൻഡേ തുടങ്ങിയ ജഡ്ജിംഗ് പാനൽ ആണ് തെരഞ്ഞെടുപ്പ് നടത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട് തെങ്ങും പള്ളിയിൽ പരേതനായ സിറിയക്ക് – ജെസ്സി ദമ്പതികളുടെ മകനാണ്.

ഇപ്പോൾ കോൺഗ്രസ്സ് മീഡിയ പാനലിസ്റ്റും, യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവും,കേരള ഹൈക്കോടതി അഭിഭാഷകനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *