അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ‘താളും തകരയും ഒരു നാടൻ രുചിമേളം ‘എന്ന പേരിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. നാടിന്റെ തനതു രുചികൾ വിളിച്ചോതുന്ന വ്യത്യസ്തമായ വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കിയത്.
വാർഡ് മെമ്പർ വത്സമ്മ ഗോപിനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജു ടി എസ്,ഊരുമൂപ്പൻ ഡേവിഡ് ജോസഫ്, ഹെഡ്മിസ്ട്രസ് ഡോ. ഷംല.യു,പ്രിൻസിപ്പൽ ആൻസി മാത്യു എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റേഴ്‌സ് ആയ ബിനി മനോജ്, ഐവി ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വ്യത്യസ്തവും ഔഷധ ഗുണ പ്രദാനവുമായ രുചികളൊരുക്കിയ ആഷ്‌നി ഷാജി, ആദി ശങ്കർ. പി. ദേവ്, ആൻ ലിയ സാം എന്നിവർ വിജയികളായി.കുട്ടികൾ തയാറാക്കിയ പാചക കുറിപ്പുകളുടെ പതിപ്പും പ്രകാശിപ്പിച്ചു.