അരുവിത്തുറ : അൽഫോൻസാ നഗർ ചാലവീട്ടിൽ അച്ചാമ്മ തോമസ് (68 ) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (23-09-2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അരുവിത്തുറ :വെയിൽകാണാംപാറ വയലിൽകരോട്ട് തോമസ് വർക്കി (അപ്പച്ചൻ) നിര്യാതനായി. ഭൗതികശരീരം ഇന്ന് (08.06.2025) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച (09-06-2025) ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പ്ലാശനാൽ : ഒഴാക്കൽ റ്റി. ജേക്കബ് (സണ്ണി -82)നിര്യാതനായി. സംസ്കാരം നാളെ( ശനി) ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ്. മേരീസ് പള്ളിയി സെമിത്തേരിയിൽ. ഭാര്യ എൽസി ജേക്കബ് തീക്കോയി വേലത്തുശ്ശേരി മണ്ണൂർ കുടുംബാഗം. മക്കൾ: ബീനു ബോബി, സാജു ജേക്കബ്. മരുമക്കൾ :ബോബി എബ്രഹാം, ഷീജ സാജു.