പാലാ: പാലാ പൊന്‍കുന്നം ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം ആറു പേര്‍ക്ക് പരിക്ക്. വൈകിട്ട് അഞ്ചരയോടെ കടയത്തിന് സമീപം നിയന്ത്രണം വിറ്റ ഫോര്‍ച്യൂണര്‍ മറ്റ് രണ്ട് കാറുകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു.
പൂവരണി, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ പാലായിലുള്ള സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലായില്‍ നിന്നും പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്ന ഓയില്‍ അഗ്നിശമന സേനാംഗങ്ങള്‍ കഴുകി വൃത്തിയാക്കി.