കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Related Articles
കഴിഞ്ഞ അഞ്ച് വർഷവും പിന്തുണച്ചു, ഇനിയും രാഹുൽ ഗാന്ധിയേയും ഇൻഡ്യാ മുന്നണിയേയും പിന്തുണയ്ക്കും :ചാഴികാടൻ
കോട്ടയത്ത് രാഹുൽ നിഷ്പക്ഷനാവണം.പ്രൊഫ. ലോപ്പസ് മാത്യു കോട്ടയം: പാർലമെൻറിൽ കഴിഞ്ഞ അഞ്ചു വർഷവും രാഗുൽ ഗാന്ധിക്കും മുന്നണിക്കും നൽകി വന്ന പിന്തുണ തുടർന്നും ഉറപ്പു നൽകിയ തോമസ് ചാഴികാടനെതിരെ പ്രസംഗിക്കുവാൻ കോട്ടയത്ത് എത്തുന്ന രാഗുൽ ഗാന്ധി നിഷ്പക്ഷനായി മടങ്ങുകയാണ് വേണ്ടതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷവും പാർലമെൻ്റിൽ യു.പി.എ യ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് മുന്നണിക്കും ഇപ്പോൾ ഇൻഡ്യാ മുന്നണിക്കും വേണ്ടി എപ്പോഴും ഉറച്ച നിലപാടുള്ള കേരള കോൺ (എം) Read More…
‘എഴുത്തുകൾ’ പ്രകാശനം ചെയ്തു
കോട്ടയം : സംസ്ഥാന ഓഡിറ്റ് വകുപ്പും കോട്ടയം ജില്ലാ ഭാഷാ സമിതിയും ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുപുറത്തിറക്കിയ പുസ്തകസമാഹാരം ‘എഴുത്തുകൾ’ രണ്ടാം പതിപ്പ് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു. കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓഡിറ്റ് വിഭാഗം റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പരേതനായ പി.ബി. നടരാജന്റെ ഭാര്യ വിജയമ്മാളിന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം. ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി Read More…
എട്ട് വർഷം തുടർച്ചയായി പ്രതിപക്ഷത്തിരുന്ന് വെന്തുരുകുന്നത് കോൺഗ്രസ് തന്നെ: മുൻ എം.എൽ.എ ജോണി നെല്ലൂർ
കോട്ടയം: കഴിഞ്ഞ എട്ട് പത്ത് വർഷം തുടർച്ചയായി കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരുന്ന് വെന്തുരുകി നീറി കഴിയുന്ന നേതാക്കളേയും പ്രവർത്തകരേയും ഓർത്ത് കരയുന്നതാവും കോൺഗ്രസിന് അഭികാമ്യമെന്ന് യു.ഡി.എഫ് മുൻ സെക്രട്ടറിയും കേരള കോൺ (എം) ഉന്നതാധികാര സമിതി അംഗവുമായ മുൻ എം.എൽ.എ.ജോണി നെല്ലൂർ പറഞ്ഞു. കോൺഗ്രസിൻ്റെ മുഖപത്രമായ വീക്ഷണം പത്രത്തിൻ്റെ മുഖപ്രസംഗത്തിൽ കേരള കോൺ (എം) നേയും പാർട്ടി ചെയർമാനേയും പരിഹസിച്ചിരിക്കുന്നത് അപലനീയമാണെന്നും ജോണി നെല്ലൂർ പറഞ്ഞു. എത്ര വിലപിച്ചാലും കോൺഗ്രസിൻ്റെ ഒരാഗ്രഹവും ഉടനെങ്ങും കേരളത്തിൽ നടപ്പാകില്ലെന്നും കേരള Read More…