പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 30 ഡിസംബർ 1 തീയതികളിൽ നടത്തപ്പെടും. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2024 നവംബർ 1 ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കും.
മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 29 വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിലോ, മെമ്പർമാരുടെ പക്കലോ, ഓൺലൈൻ ആയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. Website: www.keralosavam.com കേരളോത്സവം നടത്തിപ്പിനായി പഞ്ചായത്ത് തല സംഘാടക സമിതി പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ്, സ്റ്റാൻ്റിംങ് അധ്യക്ഷൻമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, വർക്കി പി.യു, മിനിമോൾ ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനർ രജുകുമാർ റ്റി.കെ, ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ ബോണി തോമസ് പഞ്ചായത്തിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് എത്തിയ ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അത് ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ സെന്റ് ആൻ്‍റണീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും വോളിബോൾ മത്സരങ്ങൾ പഞ്ചായത്ത് ഗ്രൗണ്ടിലും കലാമത്സരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും നടത്തുമെന്ന് പ്രസിഡൻ്റ് അറിയിച്ചു. മേള വിജയകരമാക്കി തീർക്കുന്നതിന് പഞ്ചായത്ത് പരിധിയിലുളള മുഴുവൻ യുവജനങ്ങളുടെയും പിൻതുണ അഭ്യർത്ഥിച്ചു.