മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ പൂച്ചവാലേൽ പടി- അമരാവതി ശ്രീധർമ്മശാസ്താ ക്ഷേത്രം റോഡ് പട്ടികജാതി വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടിയും,കോൺക്രീറ്റ് ചെയ്തും ഗതാഗത യോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡോമിനിക് , വാർഡ് മെമ്പർ സുലോചന സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ പ്രദീപ്,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. വി അനിൽകുമാർ, ഷിജി ഷാജി, കെ.എൻ സോമരാജൻ , റേയ്ച്ചൽ കെ. റ്റി, വിവിധ രാഷ്ട്രീയ നേതാക്കന്മാരും പൊതുപ്രവർത്തകരുമായ കെ.സി സുരേഷ് ടി. കെ ശിവൻ, സതി ശിവദാസൻ, ജീമോൾ ലാൽ,ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഈ റോഡ് പൂർത്തീകരിച്ചതോടുകൂടി മുണ്ടക്കയം -എരുമേലി റോഡും, അമരാവതി- ആനിക്കുന്ന് റോഡും തമ്മിൽ ബന്ധിപ്പിച്ച് ഒരു ലിങ്ക് റോഡായി ഉപയോഗിക്കാൻ കഴിയും.
ഈ റോഡ് ഗതാഗതയോഗ്യമായതോടെ അമരാവതി ശ്രീധർമ്മശാസ്താക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്കും, പ്രദേശവാസികളായ പട്ടികജാതി വിഭാഗക്കാർ ഉൾപ്പെടെയുള്ള നിരവധിയായ കുടുംബങ്ങൾക്കും കാലങ്ങളായി അവർ അനുഭവിച്ചു വന്നിരുന്ന യാത്രാദുരിതത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്.