ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ദമ്പതികളും നെച്ചിപ്പുഴൂർ സ്വദേശികളുമായ രാജേഷ് (50) ആനി (48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ നെച്ചിപ്പുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ : ജീപ്പ് നിയന്ത്രണം വിട്ട് തിട്ടയിൽ കയറി മറിഞ്ഞ് ഗുരുതര പരുക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശി സൂരജ് എ.എസിനെ (40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ വണ്ടി പെരിയാറിൽ വച്ചായിരുന്നു അപകടം.
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന വീടിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. മരണ സംഖ്യ ഉയരുമെന്നാണ് സൂചനകള്. ചാലിയാർ തീരത്ത് നിന്ന് ഇതുവരെ ലഭിച്ചത് 11മൃതദേഹമാണ് ലഭിച്ചത്. ജില്ലാ ആശുപത്രിയിൽ 7 മൃതദേഹങ്ങളാണ് എത്തിയത്. നാല് മൃതദേഹങ്ങൾ ഇരുട്ടുകുത്തിയിൽ ചാലിയാറിൻ്റെ മറുകരയിലാണ്. ചാലിയാർ കടത്തി ഇക്കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം Read More…
കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ തീക്കോയി സ്വദേശികളായ അതുൽ (18), മാർട്ടിൻ (16) ,സാൻ്റോ ജോസ് ( 16 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 2 മണിയോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചായിരുന്നു അപകടം.