pala

മഹാത്മാഗാന്ധി സർവ്വകലാശാല സ്വിമ്മിംഗ്: എം. എ. കോതമംഗലം മുന്നിൽ

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ ഇന്നലെ ആരംഭിച്ച 41മത് എംജി സർവ്വകലാശാല സിമ്മിംഗ്, വാട്ടർ പോളോ ചാമ്പ്യൻഷിപ്പിൽ ആദ്യദിനം കോതമംഗലം മാർ അത്തനേഷസ് കോളേജ് പുരുഷ വനിതാ വിഭാഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.

പുരുഷ വിഭാഗത്തിൽ 61 പോയിന്റുമായും വനിതാ വിഭാഗത്തിൽ 58 പോയിന്റുമായും ആണ് എം.എ മുന്നേറുന്നത്. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 37 പോയിന്റുമായും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 36 പോയിന്റുമായും രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

വനിതാ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് ആണ് മൂന്നാം സ്ഥാനത്ത്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി 200 ഓളം പുരുഷ വനിതാ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.

മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പുരുഷ വനിത സ്വിമ്മിംഗ് ടീമിന്റെയും പുരുഷ വിഭാഗം വാട്ടർ പോളോ ടീമിന്റെയും സിലക്ഷൻ ഇന്ന് നടത്തുന്നതാണ്.

തിങ്കളാഴ്ച രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപറമ്പിൽ, കായിക വകുപ്പ് മേധാവി ആശിഷ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ സിമ്മിംഗ് പൂളിൽ വച്ച് നടക്കുന്ന ചാമ്പ്യൻഷിപ്പ് ചൊവ്വാഴ്ച അവസാനിക്കും.

മത്സര വിജയികൾ

1500 മീറ്റർ ഫ്രീസ്റ്റൈൽ: സ്വർണ്ണം- മാധവ് കെ ജിത്ത്, വെള്ളി- അമൽ കെ. സുനിൽ, ഇരുവരും എം. എ. കോളേജ്, വെങ്കലം – ക്രിസ് കുഞ്ഞുമോൻ, പാലാ സെന്റ് തോമസ്.

800 മീറ്റർ ഫ്രീസ്റ്റൈൽ വനിതകൾ: സ്വർണ്ണം -നിർമ്മല ആർ എം എ കോളേജ്, വെള്ളി -അമൃത കെ എൻ, വെങ്കലം- ടെസി തങ്കച്ചൻ ഇരുവരും പാലാ അൽഫോൻസാ കോളേജ്.

200 മീറ്റർ ബാക്ക് സ്ട്രോക്ക് പുരുഷന്മാർ: സ്വർണ്ണം -അരുൺ ജെ. തോമസ്, വെള്ളി -വിഷ്ണു എ, ഇരുവരും എം എ കോളേജ് , വെങ്കലം – അലൻ ജസ്റ്റസ്, പാലാ സെന്റ് തോമസ് കോളേജ്.

200 മീറ്റർ ബാക്ക് സ്ട്രോക്ക് വനിതകൾ: സ്വർണ്ണം- സാനിയ സജി സെൻതോമസ് കോളേജ്, വെങ്കലം- നവമി കൃഷ്ണൻ ഇരുവരും അൽഫോൻസാ കോളേ.ജ്

200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് പുരുഷന്മാർ: സ്വർണ്ണം- ജോജിമോൻ സെന്റ് തോമസ് പാല, വെള്ളി – അമൽ കെ സുനിൽ എം എ കോളേജ്, വെങ്കലം – ഗിരിധർ എസ് സെന്റ് ജോസഫ് മൂലമറ്റം.

200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക് വനിതകൾ: സ്വർണ്ണം – ശാലു ബി, വെള്ളി – സിമിലിയ കെ പി ഇരു ഇരുവരും എം എ കോളേജ്, വെങ്കലം – അഭിരാമി ബിജു അൽഫോൻസ കോളേജ്.

200 മീറ്റർ ബട്ടർഫ്ലൈ പുരുഷന്മാർ: സ്വർണ്ണം – സമ്പത്ത് എൻ രാജ് എം എ കോളേജ്, വെള്ളി – അലൻ കെ ബിജോ സെന്റ്. തോമസ് പാലാ, വെങ്കലം – വിനായക രാജേന്ദ്രൻ യു സി കോളേജ് ആലുവ.

200 മീറ്റർ ബട്ടർഫ്ലൈ വനിതകൾ: സ്വർണ്ണം – ഹരിപ്രിയ എസ് അൽഫോൺസ പാലാ, വെള്ളി -സിംലിയ കെ പി എം എ കോളേജ്, വെങ്കലം -കോളേജ്.

4 X 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ പുരുഷന്മാർ: സ്വർണ്ണം -എം എ കോളേജ്, വെള്ളി -സെന്റ് തോമസ് കോളേജ് പാലാ, വെങ്കലം- സെന്റ് ജോസഫ് കോളേജ് മൂലമറ്റം.

4 X 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ വനിതകൾ: സ്വർണ്ണം – എം എ കോളേജ്, വെള്ളി- അൽഫോൻസാ കോളേജ്, വെങ്കലം – സെന്റ് തോമസ് പാലാ.

Leave a Reply

Your email address will not be published. Required fields are marked *