എരുമേലി : അയ്യപ്പ ഭക്തർ പുണ്യ സ്നാനം നടത്തുന്ന തോട്ടിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയെന്ന പരാതി ഇനി എരുമേലിയിൽ ഒഴിവാകുമെന്ന് ഉറപ്പായി. ഒപ്പം ശാസ്ത്രീയമായതും ആധുനികവുമായതുമായ സംസ്ക്കരണ പ്രക്രിയ കുറഞ്ഞ ചെലവിൽ സർക്കാർ നേരിട്ട് നടപ്പിലാക്കുന്നു എന്ന നേട്ടവും എത്തുകയാണ്. സഞ്ചരിക്കുന്ന സംസ്ക്കരണ പാന്റിന്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പഞ്ചായത്ത് ഓഫിസ് പടിക്കൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി നാട്ടുകാർ പ്ലാന്റിന്റെ പ്രവർത്തനം നേരിട്ട് കണ്ട് Read More…
ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിലുള്ള പൊതുതെളിവെടുപ്പ് ഏപ്രിൽ 15ന് രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു കോട്ടയം ജില്ലാ കളക്ടർ നടത്തുന്നു. പൊതു ജനങ്ങൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ തെളിവെടുപ്പുവേളയിൽ ഉന്നയിക്കാം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുമേലി സൗത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ 20, 21, 22, 23, 24, 25, 26, 27, 30, 31, 32, 33, Read More…
എരുമേലി: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും, ബഹു: കോട്ടയം സബ് ജഡ്ജുമായ ശ്രീ പ്രവീൺ കുമാർ ജി നിർവഹിച്ചു. കോട്ടയം ജില്ലാ കോർട്ട് മാനേജർ ഹരി നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചിയിൽ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി Read More…