കോരുത്തോട് അമ്പലക്കുന്ന് ഭാഗത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മഠത്തുങ്കൽ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിക്കായിരുന്നു അപകടം.
മുത്തോലി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പൂവരണി സ്വദേശി ശിവയെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ മുത്തോലി കടവ് ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കട്ടച്ചിറ സ്വദേശി വൈശാഖിനു ( 35) പരുക്കേറ്റു. മാന്താടിക്കവല ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് മറ്റക്കര ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ളാക്കാട്ടൂർ സ്വദേശികളായ അനന്ദു (23) നന്ദു ( 21) എന്നിവർക്ക് പരുക്കേറ്റു.
വാഗമൺ: ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് പരുക്കേറ്റ ആലപ്പുഴ സ്വദേശി എബിനെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാരത്തിനായി വാഗമണ്ണിൽ എത്തിയതിനിടെ വാഗമൺ ഭാഗത്തു വച്ചായിരുന്നു അപകടം.