മൂന്നിലവ്: ബൈക്കും കാറും കൂട്ടി ഇടിച്ച് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൂന്നിലവ് സ്വദേശി ബിജോയി ടി ജോസിനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നിലവിൽ വച്ചാണ് അപകടം.
പനയ്ക്കപ്പാലം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലായിൽ മണ്ണുമാന്തിയന്ത്രത്തിന് ഇടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാർ കണ്ടത്തിൽ പോൾ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവർ മാറിയ സമയത്ത് വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്റെ തല കുടുങ്ങുകയായിരുന്നു. ഹിറ്റാച്ചി മറിഞ്ഞ് രാജുവിൻ്റെ തല റബർ മരത്തിലിടിച്ചായിരുന്നു മരണം. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോളിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പാലാ: ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരീക്ഷയ്ക്കു പോയ ഇടമറ്റം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.