വാഗമൺ: ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ ഏലപ്പാറ സ്വദേശി അബ്ദുൾ റസീഖിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ: നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള വീടിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്നു പരുക്കേറ്റ വീട്ടമ്മ ഭരണങ്ങാനം സ്വദേശിനി മഞ്ജു അലിയെ ( 46 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭിത്തിയുടെ കല്ലുകൾ ഉൾപ്പെടെ തെറിച്ചു വീണാണു പരുക്കേറ്റത്. രാത്രി 9 മണിയോടെയാണ് അപകടം.
കൊടുങ്ങൂർ: ബൈക്ക് വളവിൽ കിടന്ന കല്ലിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കൊടുങ്ങൂർ സ്വദേശി ശ്രീജിത്ത് (23) പള്ളിക്കത്തോട് സ്വദേശി ജെസ്വിൻ (23) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ കൊടുങ്ങൂർ കീച്ചേരിപ്പടി ഭാഗത്തു വച്ചായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.