ഈരാറ്റുപേട്ട: അൽമനാർ കാമ്പസിൽ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ഹെവൻസ് പ്രീ സ്കൂളിന്റെ ഗ്രാന്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി. അൽ മനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി.ഇ. മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് വൈസ് ചെയർമാൻ കെ.കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. ഹെവൻസ് മാനേജർ ഹസീബ് വെളിയത്ത്, കമ്മിറ്റിയംഗം കെ.എച്ച്. നാസർ, ഹെവൻസ് പ്രിൻസിപ്പൽ സജന ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഗ്രാന്റ് പേരന്റ്സിന്റെ വിവിധ Read More…
ഈരാറ്റുപേട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. സബ്ജില്ലാ പ്രസിഡൻ്റ് ശ്രീ. പ്രിൻസ് അലക്സ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. R ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. KPSTA റവന്യൂ ജില്ലാ പ്രസിഡൻ്റ് ശ്രീ. R രാജേഷ്, സെക്രട്ടറി ശ്രീ. മനോജ് വി പോൾ, ട്രഷറർ ശ്രീ. റ്റോമി ജേക്കബ്, മുൻ Read More…
ഈരാറ്റുപേട്ട : വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടിനെ ലേലം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 79000 രൂപയാണ് ലേലത്തിലൂടെ ലഭിച്ചത് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് മിഥുൻ ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ ആർ അമീർഖാൻ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി, ബ്ലോക്ക് പ്രസിഡണ്ട് Read More…