കെ സി വൈ എൽ മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം, നവാഗതർക്ക് സ്വീകരണം,അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം, ഉന്നത വിജയം നേടിയവർക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലയിൻ ഫാ.സിറിയക് മറ്റത്തിൽ പതാക ഉയർത്തി യുവജന ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് നിബു ബെന്നി അധ്യക്ഷത വഹിക്കുകയും, കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. Read More…
മുരിക്കുംവയൽ ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൈ പുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും, പ്രവേശനോത്സവും നടന്നു. 15 മുതൽ23 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും നൽകുകയാണ് ലക്ഷ്യം. ഗ്രാഫിക് ഡിസൈനർ, ആനിമേറ്റർഎന്നീ കോഴ്സുകൾ ആണ് ഉള്ളത്. സൗജന്യമായി നടത്തുന്ന ഈ കോഴ്സുകൾക്ക് പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത.ശനി ഞായർ മറ്റ് അവധി ദിവസങളിലും ആണ് ക്ലാസുകൾ നടത്തുന്നത്. ഒരു വർഷം 400 മണിക്കൂർ ക്ലാസും 40 മണിക്കൂർ മോട്ടിവേഷൻ ക്ലാസ് Read More…
കൊടുങ്ങല്ലൂർ : കൂട്ടായ്മയുടെ ശക്തി എന്താണെന്ന് സീറോ മലബാർ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് ക്നാനായ സമൂഹം എന്ന് സീറോ മലബാർ സഭ മേജർ ആഴ്ച്ച ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിർമ്മിക്കുന്ന ഓർമകൂടാരത്തിന്റെ ശിലാസ്ഥാപന ചടങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ എന്താണെന്നു ഞങളെ പഠിപ്പിച്ചത് ക്നാനായക്കാരാണ്. ക്നാനായക്കാരില്ലെങ്കിൽ സീറോമലബാർ സഭ അപൂർണ്ണമായിരിക്കും. പൈതൃക ഭൂമിയായ കൊടുങ്ങല്ലൂരിനെ തറവാട് ഭൂമിയായി കാണണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. Read More…