അയർക്കുന്നം: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ മുഴൂർ സ്വദേശി വിനോദ് സഖറിയായെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ അയർക്കുന്നം ഭാഗത്തു വച്ചായിരുന്നു അപകടം.
ഇല്ലിക്കൽകല്ല് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാൻ എത്തിയ എൽജിനീയറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കൊല്ലം സ്വദേശി ഫാബിൻ ( 20 ) പാലക്കാട് സ്വദേശി ആകാശ് (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ ഇല്ലിക്കൽ കല്ലിന് സമീപം ഇറക്കത്തിലായിരുന്നു അപകടം. കൊച്ചിയിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ കുടുംബാംഗങ്ങളായ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ ശാന്തി സെബാസ്റ്റ്യൻ (63) നോഹ ഡെബി ജോൺ ( ഒന്നര) എന്നിവർക്കാണ് പരുക്കേറ്റത്. 3.30യോടെ മരങ്ങാട്ട്പള്ളിക്കു സമീപമായിരുന്നു അപകടം.
പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽ കല്ലിൽ വച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞു തിരുവനന്തപുരം സ്വദേശിനി ജോനി അലക്സ് ( 25 ) ആസിഫ് ( 28 ) എന്നിവർക്ക് പരുക്കേറ്റു. വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുറവിലങ്ങാട് വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു കുറവിലങ്ങാട് സ്വദേശി ജോസ് പുത്തനങ്ങാടിക്ക് ( 65 ) പരുക്കേറ്റു.