general

ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഹാൾ ഉദ്ഘാടനം ചെയ്തു

ഇരുമാപ്രമറ്റം: തലമുറകളുടെ വിജ്ഞാനദീപമായി പ്രശോഭിക്കുന്ന ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഹാൾ ഈസ്റ്റ് കേരള ഡയോസിസിന്റെ അഭിവന്ദ്യ തിരുമേനി വിഎസ് ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.

ഈസ്റ്റ് കേരള ഡയോസിസ് വൈദിക സെക്രട്ടറി പിസി മാത്തുക്കുട്ടി അച്ഛൻ വൈദിക സെക്രട്ടറി ടിജെ ബിജോയ് അച്ഛൻ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജോസഫ് മാത്യു അച്ഛൻ ഈസ്റ്റ് കേരള ഡയോസിസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ ജെസ്സി ജോസഫ് ,ഒ എസ് എ മഹാ ഇടവക ഭാരവാഹികൾ, ബേക്കർ ഡേയിൽ ഇടവക പ്രതിനിധികൾ , പിടിഎ, എംപി ടി എ ഭാരവാഹികൾ ഹെഡ്മിസ്ട്രസ് മിനി മോൾ ഡാനിയേൽ അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു. രക്ഷാധികാരി എ ജെ ഐസക്, ട്രഷറർ സിബി പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *