കുറവിലങ്ങാട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശി ജാൻസിയെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചാണ് അപകടം.
പാലാ : കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കോതമംഗലം സ്വദേശികളായ വി.പി. സ്കറിയ (59) ഭാര്യ ജെയിൻ സ്കറിയ (57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ ആണ്ടൂർ കവലയ്ക്ക് സമീപമായിരുന്നു അപകടം. കോതമംഗലത്തു നിന്നു പാലായിലേക്ക് വന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ ജിനേഷ് (40) യാത്രക്കാരനായ അഭിബുൾ ഷേഖ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 .30 യോടെ കുമ്മണ്ണൂർ ഭാഗത്തു വച്ചാണ് അപകടം നടന്നത്. തൊടുപുഴ സ്വദേശികളായ റൂഫിംഗ് ജോലിക്കാർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.
പാലാ : മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരു ണാന്ത്യം. പാലാ ഇടമറ്റത്തുണ്ടായ സംഭവത്തിൽ ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞു അമലിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.