പാലാ: കഴിഞ്ഞ ദിവസം അന്തരിച്ച അധ്യാപക ശ്രേഷ്ഠൻ എം ജെ ബേബി മറ്റത്തിലിന് നാടിൻ്റെ യാത്രാമൊഴി. ശിഷ്യരും സഹപ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ പ്രണാമമർപ്പിക്കാൻ എത്തിയിരുന്നു. റിട്ടയർമെൻ്റിനു ശേഷം ദീർഘകാലമായി ലേബർ ഇന്ത്യയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു.
രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രധാനാധ്യാപകനായിട്ടാണ് വിരമിച്ചത്. സെൻ്റ് തോമസ് ഹൈസ്കൂൾ മരങ്ങാട്ടുപള്ളി, സെൻ്റ് മേരീസ് ഹൈസ്കൂൾ ഭരണങ്ങാനം, സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ പ്ലാശനാൽ, സെൻ്റ് തോമസ് ടി ടി ഐ പാലാ എന്നിവിടങ്ങളിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.
മന്ത്രി റോഷി അഗസ്റ്റിൻ, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, മുൻ എം എൽ എ പി സി ജോർജ്, സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ സന്തോഷ് ജോർജ് കുളങ്ങര, ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, കൂത്താട്ടുകുളം മേരിഗിരി പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ മാത്യു കരീത്തറ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ,
കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തുവാൽ, ജോർജ് കുളങ്ങര, സാഹിത്യകാരൻ ജോർജ് പുളിങ്കാട്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ രഞ്ജിത് ജി മീനാഭവൻ, ലിസി സണ്ണി, ലിസമ്മ മത്തച്ചൻ, ഡി സി സി വൈസ് പ്രസിഡൻ്റ് ബിജു പുന്നത്താനം, ഓർമ്മ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോസ് തോമസ്,
സന്തോഷ് കാവുകാട്ട്, ടോബിൻ കെ അലക്സ്, ജോസുകുട്ടി പൂവേലിൽ, കുര്യാക്കോസ് പടവൻ, അഡ്വ തോമസ് വി ടി, പി കെ ഷാജുകുമാർ, ബാബു കെ ജോർജ്, പ്രൊഫ ടോമി ചെറിയാൻ, ഡിജോ കാപ്പൻ, ജോർജ് കരുണയ്ക്കൽ, ഷാജി ആറ്റുപുറം, വിനോദ് വേരനാനി, സെബി പറമുണ്ട, അഡ്വ ബേബി സൈമൺ, പെണ്ണമ്മ തോമസ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങി നിരവധിയാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.