രാമപുരം :നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് 2 പേർക്ക് പരുക്ക് . പരുക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ആഫിസ് നസീർ (30), അലമിൻ രാജ (31) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ രാമപുരത്തിന് സമീപമായിരുന്നു അപകടം. ഇവൻ്റ് മാനേജ്മെൻ്റ് ടീം അംഗങ്ങൾ സഞ്ചരിച്ച കാർ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തിന് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്.
കൊഴുവനാൽ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ എലിക്കുളം സ്വദേശി ജിൻസ് ജോസിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 യോടെ കൊഴുവനാൽ ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കൂടല്ലൂർ സ്വദേശിനി ഗിരിജയെ ( 60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൂടല്ലൂർ കവല ഭാഗത്തു വച്ചായിരുന്നു അപകടം.