പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി ആൽവിൻ.കെ.മാനുവൽ (22), മൈങ്കണ്ടം സ്വദേശി ജോജിൻ തോമസ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി പാലാ – കൊടുങ്ങൂർ റൂട്ടിൽ മൈങ്കണ്ടത്തിനു സമീപമായിരുന്നു അപകടം.
പനക്കപ്പാലം : പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് വയോധിക മരിച്ചു. പൂഞ്ഞാർ പെരുന്നിലം സ്വദേശി മേരിക്കുട്ടി ദേവസി ആണ് മരിച്ചത്. ഇന്ന് 2.30 ഓടെയാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രെമിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടനെത്തന്നെ മേരിക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓട്ടോ ഡ്രൈവർ പെരുന്നിലം സ്വദേശി ബിജോയിയെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.