പാലാ : റോഡ് കുറുകെ കടന്ന ആളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കാള കെട്ടി സ്വദേശി ടോജി ജെയിംസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം.
പാലാ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിൽ ഇടിച്ചു പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ കല്ലൂർകുളം സ്വദേശി വിജയകുമാർ കെ.ഡി ( 62), യാത്രക്കാരൻ മണലുങ്കൽ സ്വദേശി ജെയിംസുകുട്ടി ജേക്കബ് ( 59) എന്നിവർക്കാണ് പരുക്കേറ്റത്. 1. 30 യോടെ പാലാ കൊടുങ്ങൂർ റൂട്ടിൽ മൈങ്കണ്ടത്ത് വച്ചായിരുന്നു അപകടം.
കുടക്കച്ചിറ: പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരണമടഞ്ഞു. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ലിജു ബിജു (10)വാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടഞ്ഞിരുന്നു. വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനാണ്. അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. മാതാവ് ലിസി കാപ്പുംതല, സഹോദരി ലിബി(വിദ്യാർത്ഥിനി).
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരിക്കേറ്റ പ്രവിത്താനം സ്വദേശി അനീഷ് കെ (41) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽകൊല്ലപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.