പാലാ: കാർഷിക രംഗത്ത് കർഷക ഉൽപാദക കമ്പനികൾ വിസ്മയ സാന്നിദ്ധ്യമായി മാറുന്നതായി പാലാ രൂപത വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി കരൂർ സ്റ്റീൽ ഇൻഡ്യാ കാമ്പസിൽ നടത്തിയ കോളിഫ്ലവർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഷാലോം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, കെയർ ഹോം ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്നു ചെരിവുപുരയിടം, എസ്.എം. വൈ എം. ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, പി.എസ്.ഡബ്ലിയു.എസ്. അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി തുടങ്ങിയവർ പ്രസംഗിച്ചു.
പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ ,ജോയി മടിയ്ക്കാങ്കൽ, പി.വി ജോർജ് പുരയിടം, എബിൻ ജോയി, സാജു വടക്കൻ , വിജയ്ഹരിഹരൻ , മെർളി ജയിംസ്, ക്ലാരീസ് ചെറിയാൽ, സൗമ്യാ ജയിംസ്, ജിജി സിന്റേ തുടങ്ങിയവർ നേതൃത്വം കൊടുത്തു.