കല്ലൂപ്പാറ: കല്ലൂപ്പാറ ഗവ: ഹൈസ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ അർബൻ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ പ്രൊഫ:ഡോ: സരിത സൂസൻ വർഗീസ് നയിച്ച ക്ളാസിൽ ലഹരി എന്താണ്? ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന സാമൂഹിക വിപത്തുകൾ, വിദ്യാഭ്യാസ മേഖലയിൽ ലഹരി ഉപയോഗം മൂലം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ,വിവിധ ലഹരി അഡിക്ഷൻസ് മുതലായ വിഷയങ്ങൾ പ്രതിപാദിച്ചു.
പി റ്റി എ പ്രസിഡന്റ് ശ്രി പ്രിൻസ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി:ജിറ്റി വി വി നിർവഹിച്ചു. സ്കൂൾ കൗൺസിലർ ലോജി ജോബി, ശ്രീ അവിരാ ചാക്കോ, ശ്രീമതി സോളി ജിനു എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഡോ: സരിത സൂസൻ വർഗീസ് മറുപടി നൽകുകയുണ്ടായി.