കൊഴുവനാൽ: ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് എച്ച്. എസ്. അവതരിപ്പിക്കുന്ന തെരുവുനാടകം ശ്രദ്ധേയമാവുന്നു. ലഹരിയുടെ മോഹവലയങ്ങളിൽ അകപ്പെട്ട് പോവുന്നതും അതിൽ നിന്നും രക്ഷനേടുന്നതും ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.
കൊഴുവനാൽ സെൻട്രൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 11 മണിക്ക് നടത്തിയ നാടക പ്രദർശനം പാലാ എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഫിലിപ്പ് തോമസ് ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു പൂവക്കുളം,ഹെഡ്മാസ്റ്റർ സോണി തോമസ്, ജിജിമോൾ ജോസഫ്, ഷാൽവി ജോസഫ്, ജസ്റ്റിൻ ജോസഫ് ,ജസ്റ്റിൻ എബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് അധ്യാപക വിദ്യാർഥികളായ അനാമിക സുരേഷ്, അനു ജോൺസൺ സാന്ദ്ര കെ. സാബു എന്നിവർ നേതൃത്വം നൽകി.
നാടകത്തിൽ ആൻലിയ, ആൻമരിയ, അന്നാ ലിയ, അനീന, ജനിഫർ , ഗ്ലോറിയ , ശ്രേയസ്സ്, ആദിത്യൻ , ശ്രാവൺ, ആദിത്യൻ എസ്.ടി., അനഘ , ആര്യനന്ദന,വൈഗ , സിയ, ആരോൺ , അഭിരാം, എന്നിവർ വിവിധ വേഷങ്ങളിൽ അഭിനയിച്ചു.