കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
കോട്ടയം :കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് റവ. ഡോ. ആര്. ക്രിസ്തുദാസ്, Read More…
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ജില്ലാ സെക്രട്ടറി സഖാവ് എ. വി. റസലിന്റെ ആകസ്മിക നിര്യാണത്തിൽ, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റും, ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയം ജില്ലാ കൺവീനറുമായ പ്രഫ. ലോപ്പസ് മാത്യു അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്നലെയും കൂടി അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും ഉടനെ നേരിൽ കാണാം എന്ന് പറയുകയും ചെയ്തതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും സൗമ്യനായ, മനുഷ്യ സ്നേഹത്തിന്റെ മുഖമായിരുന്നു റസ്സൽ. പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്നപരിഹാരത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു Read More…
കോട്ടയം: ജില്ലയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം ജില്ലയില്‍ നിന്നും ട്രാൻസ്ഫറായി പോകുന്ന ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന് പോലീസ് അസോസിയേഷന്റെയും, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.വി നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവിക്ക് പോലീസ് അസോസിയേഷന്റെ സ്നേഹഹോപഹാരം നൽകി. ചടങ്ങിൽ പ്രേംജി കെ.നായര്‍ സംസ്ഥാന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ), എം.എസ് തിരുമേനി ( Read More…