ഈരാറ്റുപേട്ട : വാകേഴ്സ് ക്ലബ്ബ് ഏഴാമത് വർഷികവും അവാർഡ് വിതരണവും ഓഗസ്റ്റ് 15 വൈകുന്നേരം 5 മണിക്ക് ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ച് നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ വർഷിക പൊത് യോഗം ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവഹിക്കും. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കും.നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൾഖാദർ അവാർഡ് വിതരണം നടത്തും. ലോഗോ പ്രകാശനം വ്യാപാരി വ്യവസായി പ്രസിഡൻ്റ് എ എം എ ഖാദറും, Read More…
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി 2024-25 അധ്യായന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപക – അനധ്യാപക അംഗങ്ങൾക്കു യാത്രയയപ്പും 2024 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി , ഹയർ സെക്കൻഡറി, ബിരുദ – ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും കലാകായിക മത്സരങ്ങളിൽ മികവു തെളിയിച്ചതുമായ സംഘാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് ദാനവും സെൻറ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സൊസൈറ്റി പ്രസിഡൻറ് Read More…
ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്ത് – നഗരസഭ പരിധിയിൽ നിരോധിത പ്ലാസ്റ്റിക് സാധനങ്ങളുടെ വിപണനം തടയലും ശുചിത്വ പരിശോധനയും എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആരംഭിച്ചു. ആദ്യ ഘട്ട പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 50 ഓളം കടകൾ ഉൾപ്പടെ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്ക്കരണവും വിലയിരുത്തി. വരും ദിവസങ്ങളിൽ പരിശോധന തുടരും. മാലിന്യ നിർമാർജന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ. ജില്ലാ തല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൂടാതെ ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് തല സ്ക്വാഡുകളുമുണ്ട്. Read More…