കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ജൂൺ 26) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല്‍ കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്ഷകന് ഇരുപത്തി അയ്യായിരത്തി യൊന്ന് (25001) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കുറഞ്ഞത് പാല് ഉത്പാദിപ്പിക്കുന്ന 5 മൃഗങ്ങളെങ്കിലും അപേക്ഷകന് ഉണ്ടായിരിക്കേണ്ടതാണ്. പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകര്‍ക്ക് മൃഗപരിപാലന രംഗത്ത് കുറഞ്ഞത് Read More…
കോട്ടയം : ജില്ലാ ജയിലിലെ അന്തേവാസികൾക്ക് കൂട്ടായി ഇനി നാലായിരം പുസ്തകങ്ങൾ. ജയിലിൽ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീൺ കുമാർ നിർവഹിച്ചു. വായനയിലൂടെ സമാഹരിച്ച അറിവുകൾ ജീവിതത്തിലും ജീവിതനിലവാരത്തിലും മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വായനയിലൂടെ അന്തേവാസികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ സബ് കളക്ടർ ഓഫീസും തമിഴ്നാട്ടിലെ കൃഷ്ണഗിരി കുക്കു ഫോറസ്റ്റ് സ്കൂളും ചേർന്നാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്. ഒമ്പത് ഭാഷകളിലായി നിലവിൽ നാലായിരത്തോളം Read More…
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീംസെറ്റേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ നാളെ (2025 മാർച്ച് 5 ബുധൻ ) ഉച്ചകഴിഞ്ഞ് 2.30 മണിക്ക് ദർശനയിൽ നടക്കും. ചർച്ച, വിനോദ പരിപാടികൾ, ഓർമ്മകൾ പങ്കുവെക്കൽ എന്നിവ ഉണ്ടാവും. 60 വയസിന് മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 94471 14328