പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ എസ്. എൻ . പുരം സ്വദേശി സുരേഷ് കുമാറിനെ ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ പാമ്പാടി ടൗണിൽ വച്ചായിരുന്നു അപകടം.
ഈരാറ്റുപേട്ട: കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടുതല സ്വദേശി മുഹമ്മദ് വസീം (20) ആണ് മരണപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ശുഐബ് ആണ് പിതാവ്.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ ടൗണിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രാമപുരം സ്വദേശി വിഷ്ണുവിന് ( 27) പരുക്കേറ്റു. ഭരണങ്ങാനത്തിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം സ്വദേശി അജക്സ് ജോസിന് ( 18 ) പരുക്കേറ്റു. ഞായറാഴ്ച്ച രാത്രിയിലായിരുന്നു 2 അപകടങ്ങളും.
ഏറ്റുമാനൂര്‍ – പാലാ റോഡില്‍ കുമ്മണ്ണൂരിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. 6 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശി എബിൻ ജെയിംസ് (22 ) തൊടുപുഴ സ്വദേശി ഡിയോണ ജോസ് (14 ) പാക്കിൽ സ്വദേശിനി വിജയകുമാരി (58 ) കൂത്താട്ടു കുളം സ്വദേശി ജോർജ് ( 60 ) തുടങ്ങാനാട് സ്വദേശികളും അമ്മയും മകനുമായ അജിത (43 ) അനന്ദു ( 12 ) എന്നിവർക്കാണ് Read More…