ചേർപ്പുങ്കൽ: ബി വി എം ഹോളി ക്രോസ്സ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ വെച്ച് രക്ത ദാന ക്യാമ്പ് നടത്തി. കോളേജ് പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ്, എൻ Read More…
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് സ്വാശ്രയ കോളേജിൽ മാത്തമാറ്റിക്സ് , കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,കോമേഴ്സ് ,മാനേജ്മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യൽ വർക്ക്, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ആനിമേഷൻ, സൈബർ ഫോറെൻസിക്, ആക്ച്വറിയൽ സയൻസ്, ജർമൻ ഫ്രഞ്ച്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഏപ്രിൽ 20 നു മുൻപ് കോളേജ് വെബ് സൈറ്റ് വഴി – https://bvmcollege.com/ അപേക്ഷിക്കുക. 9846540157.
ചേർപ്പുങ്കൽ: ജൂലൈ മൂന്ന് മാർ തോമാശ്ലീഹായുടെ മരണതിരുന്നാൾ ആണ്. ഇത് സീറോ മലബാർ, മലങ്കര, യാക്കോബായ സഭകളിലെ കൃസ്ത്യാനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിവസമാണ്. സീറോ മലബാർ സഭയുടെ സ്കൂളുകൾക്കും കോളേജുകൾക്കും അന്ന് പ്രാദേശിക അവധി നല്കാറുണ്ട്. ഇത് പരിഗണിക്കാതെ എം ജി യൂണിവേഴ്സിറ്റി ജൂലൈ മൂന്നിന് പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസത്തെ പരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് കേരള കാത്തലിക് അൺ എയിഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ യൂണിവേഴ്സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.