thidanad

തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

തിടനാട്: തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറും, ബി.ജെ.പി നേതാവുമായ അഡ്വ: ഷോൺ ജോർജ്ജ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ, മൂന്നാം വാർഡ് മെമ്പർ ബെറ്റി ബെന്നി, ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ്, തിടനാട് സർവ്വീസ് സഹകരണ ബാങ്ക് മെമ്പർമാരായ ടോമി ഈറ്റത്തോട്ടിൽ, ബെന്നി തയ്യിൽ, പി.റ്റി.എ പ്രസിഡന്റ് സന്തോഷ് പി ആർ, എം.പി.റ്റി.എ പ്രസിഡന്റ് ആശാ ഷെൽജീ, ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സൈബോ കെ.കെ, ജെയ്പി പുരയിടം, രാജാമണി കളത്തൂരക്കര, വി.എസ് സീന ടീച്ചർ, സജീ സി.എസ്, മോഹൻദാസ് റ്റി.ജീ, പി.റ്റി.എ കമ്മിറ്റി അംഗം സജയൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *